NEWS
ചെങ്ങന്നൂർ നഗരസഭ മെഗാ അദാലത്ത് 28 ന്
19/10/2025 06:30 PM IST
nila

ചെങ്ങന്നൂർ: നഗരസഭ മെഗാ അദാലത്ത് 28 ന് രാവിലെ 10 ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ. ഷിബുരാജൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭയുമായി ബന്ധപ്പെട്ട ഏതു പരാതികളും നേരിട്ടോ ഓൺലൈൻ ആയോ സമർപ്പിക്കാവുന്നതാണ്. പൊതു പരാതികൾ, ആരോഗ്യ വിഭാഗം, റവന്യൂ വിഭാഗം, എൻജിനീയറിങ് വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്. അദാലത്തിൽ പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്നതാണ്. പരാതികൾ 25 ന് വൈകിട്ട് 4 മണിക്ക് മുമ്പായി സമർപ്പിക്കണമെന്ന് സെക്രട്ടറി എം.ഡി. ദീപ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











